കോട്ടയം: എന്‍.സി.പി സംസ്ഥാന അധ്യക്ഷനായിരിക്കെ അന്തരിച്ച ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് പാര്‍ട്ടി ദേശീയ നേതാവായ മാണി സി. കാപ്പന്‍. ഉഴവൂരിനെപ്പോലുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമുണ്ടായിരുന്നില്ലെന്ന് കാപ്പന്‍ തുറന്നടിച്ചു. ഉഴവൂരിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും മാണി സി.കാപ്പന്‍ വെളിപ്പെടുത്തി.
മരിച്ചെന്നു കരുതി വിജയനോടുള്ള നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നും നിലവിലെ പ്രസിഡന്റ് ടി.പി.പീതാംബരനെപ്പോലെ സ്വന്തം താല്പര്യം മാത്രമാണ് ഉഴവൂര്‍ വിജയനും സംരക്ഷിച്ചതെന്നും, ഉഴവൂര്‍ പ്രസിഡന്റായിരിക്കെ പാര്‍ട്ടി രണ്ട് ചേരിയായി മാറിയെന്നും, അതിനാലാണ് വിജയനെ പുറത്താക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടതെന്നും കാപ്പന്‍ പറഞ്ഞു.
മാത്രമല്ല, ചീത്ത വിളിച്ചെന്ന് കരുതി ആരും മരിച്ചു പോവില്ലെന്നും കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.