മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ട ചിത്രമാണ് പൊന്നിയില്‍ സെല്‍വന്‍. ചിത്രം തായ്‌ലാന്റിലാണ് ചിത്രീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമിതാഭ് ബച്ചന്‍, ജയറാം, ഐശ്വര്യ റായ്, വിക്രം, ജയം രവി, കാര്‍ത്തി, പാര്‍ഥിപന്‍, സത്യരാജ്, കീര്‍ത്തി സുരേഷ്, അമല പോള്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവന്ന വിവരം.
100 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഒറ്റ ഷെഡ്യൂളിലാണ് സിനിമ ചിത്രീകരിക്കുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്നം ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. മണിരത്നത്തിന്റെ സ്വപ്ന പദ്ധതിയാണ് ഈ ചിത്രം.
2012ല്‍ ഈ സിനിമയുടെ ജോലികള്‍ മണിരത്നം തുടങ്ങിവച്ചിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം പദ്ധതി നീണ്ടുപോകുകയായിരുന്നു. എ.ആര്‍ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. ഗാനരചന വൈരമുത്തു നിര്‍വഹിക്കും.