Mani says bar bribe case

കോട്ടയം: ബാര്‍കോഴ കേസ് അനാവശ്യമായിരുന്നുവെന്ന് ജനങ്ങള്‍ക്കറിയാമെന്ന് കെഎം മാണി.

സോണിയാഗാന്ധിയുമായുളള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെഎം മാണി. യുഡിഎഫിലും കോണ്‍ഗ്രസിലും കൂടുതല്‍ ഐക്യമുണ്ടാകണമെന്ന് സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടതായി കെ എം മാണി പറഞ്ഞു. ചര്‍ച്ചയില്‍ പൂര്‍ണ്ണ സംതൃപ്തിയുണ്ടെന്നും കെ എം മാണി അറിയിച്ചു.

മദ്യനയം സുപ്രീംകോടതി ശരിവച്ചതില്‍ സന്തോഷമുണ്ട്. ഐക്യജനാധിപത്യ മുന്നണി സ്വീകരിച്ച മദ്യനയത്തിനാണ് കോടതി അംഗീകാരം നല്‍കിയതെന്നും മാണി പറഞ്ഞു.

Top