ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു.പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്.
രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് വരുന്നത് ആ പാര്‍ട്ടിയിലെ ഔറംഗസേബ് രാജിന്റെ തുടര്‍ച്ചയാണെന്ന മോദിയുടെ പരിഹാസത്തിനെതിരേയായിരുന്നു അയ്യരുടെ പ്രതിഷേധം. ‘ആ മനുഷ്യന്‍ താഴെക്കിടയിലുള്ള ഒരാളാണ്. അദ്ദേഹത്തിനൊരു സംസ്‌കാരമില്ല. എന്തിനാണദ്ദേഹം വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നത്’ എന്നായിരുന്നു മോദിയെ കുറിച്ച് മണിശങ്കര്‍ അയ്യര്‍ പറഞ്ഞത്.
ബിജെപി കോണ്‍ഗ്രസിനെതിരേ മോശമായ ഭാഷ ഉപയോഗിക്കാറുണ്ടെങ്കിലും കോണ്‍ഗ്രസിന് ആ സംസ്‌കാരമല്ല ഉള്ളതെന്നും പ്രസ്താവനയില്‍ മണിശങ്കര്‍ അയ്യര്‍ മാപ്പു പറയുമെന്നുമാണെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.തുടര്‍ന്ന് മണി ശങ്കര്‍ അയ്യര്‍ ക്ഷമാപണം നടത്തിയിരുന്നു.