മലയാളം സൂപ്പര്‍ഹിറ്റ് മലയാള ചിത്രം മണിചിത്രത്താഴിന്റെ ഹിന്ദി പതിപ്പ് ‘ഭൂല്‍ ഭൂലയ്യ’യുടെ രണ്ടാം ഭാഗമൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.
അക്ഷയ് കുമാര്‍, വിദ്യാ ബാലന്, ഷൈനി അഹൂജ, അമീഷ പട്ടേല്‍, പരേഷ് റാവല്‍, മനോജ് ജോഷി എന്നിവര്‍ അണിനിരന്ന ചിത്രം സംവിധാനം ചെയ്തത് പ്രിയദര്‍ശനാണ്.
പ്രയദര്ശനു പകരം ഫര്‍ഹദ് സാംജിയാണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. 2007ല്‍ റിലീസ് ചെയ്ത ‘ഭൂല്‍ ഭൂലയ്യ’ വലിയ വിജയമായിരുന്നു. ഭൂഷണ് കുമാര്‍, കൃഷ്ണന് കുമാര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.