മണിച്ചിത്രത്താഴിലെ ഗംഗയും നകുലനും വീണ്ടും സോഷ്യല്‍ മീഡിയയില്‍ പുനര്‍ജനിച്ചിരിക്കുകയാണ്. പക്ഷെ ശോഭനയും സുരേഷ് ഗോപിയുമല്ല പകരം റസ്ലിങ് താരം ബിഗ് ഷോയാണ് നകുലനായെത്തിയിരിക്കുന്നത്. അജ്മല്‍ സാബു എന്ന യുവാവ് എഡിറ്റ് ചെയ്ത ട്രോള്‍ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാകുന്നത്. വാട്ട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും ഈ വിഡിയോ കണ്ടവര്‍ അതിശയിച്ചു പോയി. അതിന് കാരണവും ഉണ്ട് ബിഗ് ഷോയുടേയും അവതാരകയുടേയും മുഖത്തെ ഭാവങ്ങളും പറയുന്ന ഡയലോഗുകളും ഒരു അണു പോലും വ്യത്യാസമില്ല എന്നുള്ളതാണ്. എന്തായാലും എഡിറ്റ് ചെയ്ത് സംഭവം കിടുക്കി അജ്മല്‍. ഇപ്പോള്‍ അജ്മലിനെ അഭിനന്ദിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. നിസാര്‍ മൊഹമ്മദ് എന്ന സുഹൃത്ത് അജ്മലിന്റെ കഴിവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നു.
നിസാറിന്റെ കുറിപ്പ് ഇങ്ങനെയാണ്.
ദേ ഇതാണ് ആ ‘മൊതല്’
‘എജ്ജാതി എഡിറ്റിങ്’, ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും വാട്ട്‌സ്ആപ്പിലും അടുത്തിടെ വൈറല്‍ ആയ പല വിഡിയോകളുടെയും തലക്കെട്ട് ഇതായിരുന്നു. ദേ ഇതാണ് ആ മൊതല്‍. അജ്മല്‍. ചങ്ങനാശ്ശേരിക്കാരന്‍. ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള വിഡിയോ എഡിറ്റര്‍. ഒരു ഒന്നൊന്നര മൊതല്. സഹ സംവിധായകന്‍, ക്യാമറമാന്‍ എന്നിങ്ങനെ പിന്നെയും എന്തൊക്കെയോ ആണ് അജ്മല്‍. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ പ്രമുഖ നടന്മാരും സംവിധായകരും ഇന്‍സ്റ്റഗ്രാമില്‍ അജ്മലിന്റെ ഫോളോവേര്‍സ് ആണ്.
‘ajmalsabucuts’ എന്ന് വാട്ടര്‍മാര്‍ക്കുള്ള വിഡിയോ എവിടെയെങ്കിലും കണ്ടാല്‍ അവര്‍ക്ക് അറിയാം തലതല്ലി ചിരിക്കാന്‍, അമ്പരപ്പോടെ ആസ്വദിക്കാന്‍ എന്തോ അതിലുണ്ടെന്ന്.
ജിനീഷ് പറഞ്ഞ് ഒരുപാട് കേട്ടിട്ടുണ്ടായിരുന്നു. ഇന്നലെ പാതിരായ്ക്ക് ഷാഹിയുടെ (script writer) കൊച്ചിയിലെ വീട്ടില്‍ അപ്രതീക്ഷിതമായി കയറി വന്ന അജ്മലിനെ നേരില്‍ കണ്ടു. ‘ഗംഗ എവിടെ പോകുന്നു’ ‘അല്ലിക്ക് ആഭരണം എടുക്കാന്‍ പോണെന്നു നകുലേട്ടനോട് ഞാന്‍ പറഞ്ഞിരുന്നതല്ലേ’ ‘ഗംഗ പോകണ്ട’ ‘അതെന്താ ഞാന്‍ പോയാല്‍. വിടമാട്ടെ, എന്നെ നീ എങ്കെയും വിടമാട്ടെ.. അയോഗ്യ നായേ, ഉന്നൈ കൊന്ന്, രക്തത്തെ കുടിച്ച്… നടി ശോഭനയെ ദേശീയ അവാര്‍ഡിന് അര്‍ഹയാക്കിയ മണിച്ചിത്രത്താഴിലെ ഈ സീനാണു അജ്മല്‍ അവസാനം ചെയ്തത്. World wrestling star ‘Big Show’ ഈ ഡയലോഗ് പറഞ്ഞു കിടുക്കി
അജ്മല്‍ 48-ഓളം വിഡിയോ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓരോന്നും ഒന്നിനൊന്നു മെച്ചം. ഒരു song video കണ്ടിട്ട് Sony Music വിളിച്ചിരിക്കുകയാണ്. പക്ഷേ ഇതുവരെ കൈ കൊടുത്തിട്ടില്ല.