ഇടതുപക്ഷത്തെയും മണിക് ഇടതുപക്ഷത്തെയും മണിക് സര്‍ക്കാറിനെയും തഴഞ്ഞതില്‍ അനുഭവിച്ചെന്ന് സര്‍ദേശായി . . .സര്‍ക്കാറിനെയും തഴഞ്ഞതില്‍ അനുഭവിച്ചെന്ന് സര്‍ദേശായി . . .

ന്യൂഡല്‍ഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ വിഡ്ഡിത്ത പ്രസ്താവനകളെ എതിര്‍ത്ത്മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇന്ത്യടുഡേ എഡിറ്ററുമായ രാജ്ദിപ് സര്‍ദേശായിയും രംഗത്ത്.ട്വിറ്ററിലൂടെയാണ് മാണിക് സര്‍ക്കാറിന്റെയും സി.പി.എമ്മിന്റെയും ‘അഭാവത്തെ’ കുറിച്ച് അദ്ദേഹം വാചാലനായത്.

‘ഇരുപത്തഞ്ച് വര്‍ഷത്തെ ത്രിപുരയിലെ ഇടതുഭരണം ഇപ്പോള്‍നാം തിരിച്ചറിയുന്നു എന്താണ് നമുക്ക് നഷ്ടമായിരിക്കുന്നത് എന്ന്. മാണിക് ദായെ നമുക്ക് നഷ്ടമായിരിക്കുന്നു. ബിപ്ലബിന്റെ സാമ്പത്തിക ശാസ്ത്രമാണ് ഇപ്പോള്‍ ഇവിടെ നിലനില്ക്കുന്നത്.’ രാജ്ദീപ് സര്‍ദേശായി ട്വിറ്ററില്‍ കുറിച്ചു.

തുടര്‍ച്ചയായ അബദ്ധ പ്രസ്താവനകളിലൂടെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും അത് പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കുകയും ചെയ്ത സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബിപ്ലബിനെ പ്രധാനമന്ത്രിനരേന്ദ്രമോദി ദില്ലിയിലേയ്ക്ക് വിളിപ്പിച്ചിരുന്നു. ത്രിപുരയുടെ ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി ഭരണം പിടിക്കുന്നത്. എന്നാല്‍ അധികാരത്തിലെത്തി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തുടര്‍ച്ചയായി വിവാദപ്രസ്താവനകള്‍ നടത്തി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ബിപ്ലബ്. ബിപ്ലബിന്റെ പ്രസ്താവനകളെല്ലാം വന്‍ വിമര്‍ശനങ്ങള്‍ ക്ഷണിച്ച് വരുത്തുകയും ചെയ്തിട്ടുണ്ട്.

മഹാഭാരത കാലഘട്ടത്തിലും ഇന്റര്‍നെറ്റ് സംവിധാനം നിലനിന്നിരുന്നു എന്ന് പറഞ്ഞായിരുന്നു ആദ്യമായി ബിപ്ലബ് വിവാദപ്രസ്താവനകള്‍ക്ക് തുടക്കമിട്ടത്. ഇതിനെതിരെ പരിഹാസങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നെങ്കിലും അദ്ദേഹം തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്ക്കുകയും അത് ആവര്‍ത്തിക്കുകയും ചെയ്തു. മുന്‍ലോക സുന്ദരി ഡയാന ഹെയ്ഡനെ അധിക്ഷേപിച്ചും അദ്ദേഹം രംഗത്തെത്തിയിരുന്നു. ഡയാനയ്ക്ക് ഇന്ത്യന്‍ സൗന്ദര്യം ഇല്ലെന്നായിരുന്നു കണ്ടെത്തല്‍. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ മാപ്പ് പറഞ്ഞ് തടിയൂരി.
പിന്നീട് സിവില്‍ എഞ്ചിനീയര്‍മാരാണ് സിവില്‍ സര്‍വ്വീസ് പാസാകേണ്ടതെന്നായിരുന്നു പ്രസ്താവന. ഏറ്റവും ഒടുവില്‍ യുവാക്കള്‍ സര്‍ക്കാര്‍ ജോലി നോക്കി ഇരിക്കരുതെന്നും പശുവളര്‍ത്തലോ മുറുക്കാന്‍ കടയോ തുടങ്ങണമെന്നും അദ്ദേഹം ഉപദേശിച്ചിരുന്നു. ത്രിപുര മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ മോദിക്കും ബിജെപിക്കും വലിയ ക്ഷീണമുണ്ടാക്കിയിരിക്കുകയാണ്.

ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബിപ്ലബ് കുമാറിനെ ശാസിച്ചിരുന്നു. ക്ലീന്‍ ഇമേജുകാരനായ മണിക് സര്‍ക്കാര്‍ ഇരുന്ന കസേരയാണിതെന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനമെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

Top