വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ പാർലമെന്റിൽ ശക്തി വർദ്ധിപ്പിക്കാൻ കമ്യൂണിസ്റ്റു പാർട്ടികളുടെ നീക്കം. ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ , ജമ്മു കശ്മീരിലെ മുൻ എം.എൽ.എ യൂസഫ് തരിഗാമി ഉൾപ്പെടെയുള്ളവരെ മത്സരിപ്പിക്കാൻ നീക്കം. മഹാരാഷ്ട്രയിൽ അഖിലേന്ത്യാ കിസാൻ സഭ നേതാക്കളും സി.പി.എം ടിക്കറ്റിൽ മത്സരിച്ചേക്കും. ബീഹാറിൽ നിന്നും ഇത്തവണ ലോകസഭ അംഗങ്ങളെ സൃഷ്ടിക്കാൻ കഴിയുമെന്നാണ് ഇടതു പാർട്ടികൾ കരുതുന്നത്. ഇന്ത്യാ’ സഖ്യത്തിന്റെ ഭാഗമാണെങ്കിലും പശ്ചിമ ബംഗാളിൽ ത്രിണമൂൽ കോൺഗ്രസ്സുമായി ഒരു ധാരണയ്ക്കും തയ്യാറല്ലന്നും സി.പി.എം നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. (വീഡിയോ കാണുക)