അഗര്‍ത്തല: പുതിയ സര്‍ക്കാര്‍ വന്നാലും താന്‍ ത്രിപുരയില്‍ തന്നെ തുടരുമെന്ന് മണിക് സര്‍ക്കാര്‍. പ്രവര്‍ത്തനങ്ങള്‍ എപ്പോഴും താഴേത്തട്ടിലുള്ളവര്‍ക്ക് വേണ്ടിയായിരിക്കും, ത്രിപുരയിലെ പാവപ്പെട്ടവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള എല്ലാ പിന്തുണയും നല്‍കി അവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
വോട്ടിങ് യന്ത്രങ്ങളിലെ കൃത്രിമത്വത്തെക്കുറിച്ചുയര്‍ന്ന ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ച അദ്ദേഹം ബിജെപി പണമുപയോഗിച്ച് ആളുകളെ സ്വാധീനിച്ചെന്നും കായികശക്തിയുപയോഗിച്ചുമാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നും പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം വിശദമായി പഠിച്ചശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.