രജനീകാന്തും കാര്‍ത്തിക് സുബ്ബരാജും ഒന്നിക്കുന്ന പുതിയ ചിത്രമാണ് പേട്ട. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും പുറത്തുവിട്ടിരുന്നു. സ്റ്റൈലിഷ് ലുക്കിലാണ് രജനീകാന്ത് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോള്‍ മലയാളതാരം മണികണ്ഠന്‍ ആചാരിയും പേട്ടയില്‍ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ നടനാണ് മണികണ്ഠന്‍ ആചാരി. വിജയ് സേതുപതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മണികണ്ഠന്‍ വാര്‍ത്ത പങ്കുവെച്ചത്.
അനിരുദ്ധ് രവിചന്ദറാണ് പശ്ചാത്തല സംഗീതം നല്‍കുന്നത്. വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ, സിമ്രാന്‍, തൃഷ, മേഘ ആകാശ്, ഗുരു സോമസുന്ദരം, മുനിഷ്‌കന്ത് രാംദോസ്, സനന്ദ് റെഡ്ഡി, ദീപക് പരമേശ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിനായി സംഘട്ടനം ഒരുക്കുന്നത്. സണ്‍ പിക്‌ചേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.