ഞാനും എന്റെ ഭാര്യയും ഞങ്ങടെ അമ്മയും; കുടുംബ ചിത്രം പങ്കുവെച്ച് മണികണ്ഠന്‍ ആചാരി

മ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് മണികണ്ഠന്‍ ആചാരി. സഹനടനായുളള വേഷങ്ങളിലൂടെയാണ് മണികണ്ഠന്‍ സിനിമകളില്‍ തിളങ്ങിയത്. ഏപ്രില്‍ 26നായിരുന്നു താരത്തിന്റെ വിവാഹം. അടുത്ത ബന്ധുക്കളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ ലളിതമായ ചടങ്ങുകളോടെയാണ് മണികണ്ഠന്റെ വിവാഹം നടന്നത്.

ഇപ്പോള്‍ മണികണ്ഠന്‍ ഷെയര്‍ ചെയ്ത പുതിയ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഭാര്യക്കും ഭാര്യയുടെ അമ്മയ്ക്കും ഒപ്പമുള്ള ഫോട്ടോയാണ് മണികണ്ഠന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഞാനും എന്റെ ഭാര്യയും ഞങ്ങടെ അമ്മയും എന്നാണ് മണികണ്ഠന്‍ ആചാരി ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമന്റുകളുമായും എത്തിയത്.

കല്യാണ ചിലവിലേക്കുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. ഇതിന് പുറകെ താരത്തിനെ പ്രശംസിച്ച് നിരവധി പേരായിരുന്നു രംഗത്ത് വന്നിരുന്നത്. തൃപ്പൂണിത്തറ സ്വദേശിയായ അഞ്ജലിയാണ് മണികണ്ഠന്‍ ആചാരിയുടെ ഭാര്യ.

Top