തന്റെ വിവാഹച്ചെലവിന് കരുതിവച്ചിരുന്ന പണം കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനൊരുങ്ങി നടന്‍ മണികണ്ഠന്‍. നാളെയാണ് മണികണ്ഠന്റെയും തൃപ്പൂണിത്തുറ പേട്ട സ്വദേശി അഞ്ജലിയുടെയും വിവാഹം നടക്കാനിരിക്കുന്നത്.
ലോക്ക് ഡൗണ് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും മാസങ്ങള്‍ക്ക് മുന്‍പു നിശ്ചയിച്ച വിവാഹത്തീയതി മാറ്റേണ്ടെന്നായിരുന്നു വധൂവരന്മാരുടെയും ഇരുവരുടെയും കുടുംബങ്ങളുടെയും തീരുമാനം. അതോടെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് വിവാഹച്ചടങ്ങ് ലളിതമായി നടത്താനാണ് തീരുമാനം. നേരത്തേ ക്ഷണിച്ചവരോടൊക്കെ വിവാഹം ചടങ്ങ് മാത്രമായാണ് നടത്തുന്നതെന്ന് അറിയിച്ചതായി മണികണ്ഠന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ലോകം മുഴുവന്‍ കൊവിഡ് പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ആഘോഷമായി ചടങ്ങു നടത്തുന്നത് ശരിയല്ലെന്ന മണികണ്ഠന്റെ തീരുമാനത്തോട് അഞ്ജലിയും യോജിക്കുകയായിരുന്നു. തുടര്‍ന്നാണ് വിവാഹത്തിനായി കരുതിവച്ചിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചത്.