കോളേജ് യൂണിഫോം ധരിച്ച് മീന്‍ വിറ്റ ഹനാന്‍ എന്ന പെണ്‍കുട്ടിയെ അനുകൂലിച്ച് നടന്‍ മണികണ്ഠന്‍ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മണികണ്ഠന്റെ പ്രതികരണം. ഹനാന്‍ ചമ്പക്കര മാര്‍ക്കറ്റില്‍ വരാറുണ്ട്. തന്റെ ജീവിതം തുടങ്ങിയ മാര്‍ക്കറ്റിലെ കൂട്ടുകാരോട് ചോദിച്ചപ്പോള്‍ സംഭവം സത്യമാണെന്നാണ് അറിഞ്ഞത്. ഹനാന് എല്ലാ വിധ ആശംസകളും നേരുന്നുവെന്നും മണികണ്ഠന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സ്വന്തം അദ്വാനത്തിലൂടെ ജീവിക്കാനും പഠിക്കാനും ശ്രമിക്കുന്ന ഹനാൻ എന്ന പെൺകുട്ടിയുടെ മനസ്സിനെ ഞാൻ അംഗീകരിക്കുന്നു . എന്റെ ജീവിതം തുടങ്ങിയ ചമ്പക്കര മത്സ്യ മാർക്കറ്റിൽ ഞാൻ എന്റെ കൂട്ടുകാരോട് അനേഷിച്ചപ്പോൾ സംഭവം സത്യം ആണ്. കഴിഞ്ഞ 3 ദിവസം ആയി മീൻ എടുക്കാൻ വേണ്ടി ഈ പെൺകുട്ടി ചമ്പക്കര മത്സ്യ മാർക്കറ്റിൽ വരാറുണ്ട്, കണ്ടവരും ഉണ്ട് . പിന്നെ അരുൺ ഗോപി – പ്രണവ് മോഹൻലാൽ ചിത്രത്തിന് ഇത്തരം ഒരു പ്രൊമോഷൻ ഇന്റെ ആവശ്യം ഉണ്ടെന്നു മലയാളികൾ ആരും വിശ്വസിക്കും എന്ന് എനിക്ക് തോനുന്നില്ല .
ഹനാൻ എന്ന പെൺകുട്ടിക്ക് എന്റെ എല്ലാവിധ ആശംസകളും