രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിലെ ബാലന് ചേട്ടന് മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നു. ഹനീഫ് അദീനി സംവിധാനം ചെയ്യുന്ന ‘ദി ഗ്രേറ്റ് ഫാദര്‍’ എന്ന ചിത്രത്തിലാണ് മമ്മൂട്ടിക്കൊപ്പം മണികണ്ഠന് അഭിനയിക്കുന്നത്.
പേര് പറഞ്ഞാല്‍ മണികണ്ഠനെ ആരും തിരിച്ചറിയില്ലെങ്കിലും കമ്മട്ടിപ്പാടത്തിലെ ബാലന് ചേട്ടന് എന്ന് പറഞ്ഞാല്‍ എല്ലാവര്ക്കും അറിയാം. ആളുകള്‍ക്കിടയില്‍ അത്രയ്ക്ക് മൈലേജാണ് ഒറ്റപ്പടം കൊണ്ട് മണികണ്ഠന് നേടിയെടുത്തത്.
അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ബഷീറിന്റെ പ്രേമലേഖനം, തിരക്കഥാകൃത്തായ വ്യാസന് എടവനക്കാട് ആദ്യമായി സംവിധാനം ചെയ്യുന്ന അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്നിവയാണ് മണികണ്ഠന്റെ പുതിയ ചിത്രങ്ങള്‍.
അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയില്‍ വിജയ് ബാബു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സമൂഹത്തിന്റെ രണ്ടു തുറകളിലുള്ളവരെ പ്രതിനിധാനം ചെയ്യുന്നതാണ് ഇരുവരുടെയും കഥാപാത്രങ്ങള്‍.
ജീവിച്ചിരിക്കുന്ന രണ്ടു വ്യക്തികളെ അടിസ്ഥാനമാക്കിയാണ് ഇരുവരുടെയും കഥാപാത്രങ്ങളെ രൂപപ്പെടുത്തിയിരിക്കുന്നത്.