കങ്കണ റണാവത്ത് കേന്ദ്രകഥാപാത്രമായെത്തുന്ന മണികര്‍ണിക ദ ക്വീന്‍ ഓഫ് ജാന്‍സിയിലെ സോനു സൂദിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു. പിരീഡ് ഡ്രാമ ചിത്രത്തില്‍ സദാശിവ നരേന്‍ റാവു എന്ന കഥാപാത്രമായാണ് സൂദ് എത്തുന്നത്. 2019 ജനുവരി 25ന് ചിത്രം തിയറ്ററുകളിലെത്തും.
‘ഇതൊരു യഥാര്‍ത്ഥ കഥാപാത്രമായതുകൊണ്ട് കഥാപാത്രത്തിന് ജീവന്‍ നല്‍കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഇത്രയും കഴിവുകളുള്ള സംവിധായകന്‍ ക്രിഷിനൊപ്പവും ടെക്‌നിക്കന്‍ ടീമിനൊപ്പവും പ്രവര്‍ത്തിക്കുമ്പോള്‍ നമ്മുടെ ഭാഗത്തു നിന്ന് യാതൊരു തെറ്റും സംഭവിക്കില്ല. തന്നാല്‍ കഴിയാവുന്നതെല്ലാം സിനിമയ്ക്കു വേണ്ടി ചെയ്യും’ സോനു പറഞ്ഞു.
നാഷണല്‍ അവാര്‍ഡ് ജേതാവ് ക്രിഷ് ആണ് കങ്കണ ചിത്രത്തിന്റെ സംവിധായകന്‍. അങ്കിത ലോഖണ്ട, ജിഷ് സെങ്കുപ്ത, അതുല്‍ കുല്‍ക്കര്‍ണി, സോനു സൂദ്, സുരേഷ് ഒബ്രോയ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.