തീയേറ്ററില്‍ എത്തുന്നതിന് മുമ്പേ ‘മണികര്‍ണിക’ രാഷ്ട്രപതി ഭവനില്‍ പ്രദര്‍ശിപ്പിക്കും

ന്യൂഡല്‍ഹി: ഝാന്‍സി റാണിയായി കങ്കണ റണൗത്ത് എത്തുന്ന മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി വെള്ളിയാഴ്ച രാഷ്ട്രപതി ഭവനില്‍ പ്രദര്‍ശിപ്പിക്കും. രാഷ്ട്രപതി രാം നാഥ് കോവിന്ദിന് വേണ്ടിയാണ് റിലീസിംഗിന് മുമ്പ് പ്രത്യേക പ്രദര്‍ശനം നടത്താനുദ്ദേശിക്കുന്നത്.

ചിത്രം തിയേറ്ററില്‍ എത്തുന്നതിന് മുമ്പ് രാഷ്ട്രപതി അത് കാണാന്‍ എത്തുന്നത് തങ്ങളെ സംബന്ധിച്ച് അഭിമാനവും സന്തോഷവും നല്‍കുന്ന ഒന്നാണെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. രാഷ്ട്രപതി ഭവനിലെ കള്‍ച്ചറില്‍ സെന്ററില്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനത്തില്‍ ഈ ചിത്രത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ച എല്ലാവരും പങ്കെടുക്കുന്നുണ്ട്.

ജനുവരി 25നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ബ്രിട്ടീഷ് ഭരണത്തിനെതിരേ 1857ല്‍ റാണി ലക്ഷ്മി ഭായി നയിച്ച യുദ്ധമാണ് മണികര്‍ണിക; ദ് ക്വീന്‍ ഓഫ് ഝാന്‍സിക്ക് ആധാരം. അങ്കിത ലോഖന്‍ഡെ, ജിഷു സെന്‍ഗുപ്ത, അതുല്‍ കുല്‍ക്കര്‍ണി, സോനു സൂദ്, സുരേഷ് ഒബ്റോയി എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രത്തിലെ ചില ഭാഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് കങ്കണയാണ്.

Top