തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസില്‍ ഇടത് നേതാക്കളുടെ പരാതിയെ തുടര്‍ന്ന് സര്‍ക്കാര്‍ അഭിഭാഷകയെ മാറ്റി. കേസ് നടത്തിപ്പ് അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ ജയില്‍ കുമാറിന് കൈമാറി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഉത്തരവിറക്കി.
കേസ് പിന്‍വലിക്കാനുളള ഉത്തരവിനെ പ്രോസിക്യൂട്ടര്‍ അനുകൂലിച്ചില്ലെന്ന് ഇടതു നേതാക്കളുടെ പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനെതിരെ വി.ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
നേരത്തെ, നിയമസഭ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തിരുവനന്തപുരം സിജെഎം കോടതി തള്ളിയിരുന്നു. ഇപി ജയരാജന്‍, വി ശിവന്‍ കുട്ടി, കെടി ജലീല്‍ തുടങ്ങി ആറ് പേരാണ് കേസിലെ പ്രതികള്‍.