മണിപ്പൂര്‍ സംഘര്‍ഷം; അവിശ്വാസ പ്രമേയത്തിന്മേല്‍ ലോക്സഭയില്‍ ഈ മാസം എട്ടിന് ചര്‍ച്ച നടക്കും

loksabha

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേല്‍ ലോക്സഭയില്‍ ഈ മാസം എട്ടിന് ചര്‍ച്ച നടക്കും. പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും. കോണ്‍ഗ്രസ് സഭാ കക്ഷി ഉപനേതാവും അസമില്‍ നിന്നുള്ള എം പിയുമായ ഗൗരവ് ഗൊഗോയിയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്പീക്കര്‍ ഓം ബിര്‍ള അവതരണാനുമതി നല്‍കുകയും ചെയ്തിരുന്നു. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യിലെ പാര്‍ട്ടികള്‍ എല്ലാവരും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നുണ്ട്.

ജൂലായ് 20ന് മണ്‍സൂണ്‍ സമ്മേളനം ആരംഭിച്ചത് മുതല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും മണിപ്പൂര്‍ വിഷയത്തിന്റെ പേരില്‍ പ്രതിപക്ഷ ബഹളം രൂക്ഷമായിരുന്നു. മണിപ്പൂരിലെ സാഹചര്യത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് അഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നുവെങ്കിലും നിര്‍ണായക വിഷത്തില്‍ പ്രധാനമന്ത്രിയോട് വിശദമായ പ്രതികരണം പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.

Top