മണിപ്പൂര്‍ കലാപം ബിജെപി സര്‍ക്കാര്‍ ആസൂത്രണം ചെയ്തതാണ് എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കലാപം മതപരമായ ചേരിതിരിവുണ്ടാക്കി. മണിപ്പൂര്‍ വിഷയത്തില്‍ ജൂലൈ 5 ന് എല്ലാ നിയമസഭ മണ്ഡലങ്ങളിലും എല്‍ ഡി എഫ് കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ഇ പി പറഞ്ഞു.
അതേസമയം സുധാകരന്‍ ചെയ്തത് വലിയ തെറ്റാണെന്നും കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറി അന്വേഷണം നേരിടണമായിരുന്നു എന്നും ഇ പി ചൂണ്ടിക്കാട്ടി. അപകടകരമായ അഴിമതിയാണ് സുധാകരന്‍ ചെയ്തത്, രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇതിനെ ന്യായീകരിച്ചാല്‍ അവരുടെ മതിപ്പ് നഷ്ടപ്പെടും എന്നും ഇ പി കൂട്ടിച്ചേര്‍ത്തു. ശക്തിധരന്റെ ആരോപണം അടിസ്ഥാനരഹിതമെന്നും ശക്തിധരന്‍ ദേശാഭിമാനിയെയും പാര്‍ട്ടിയെ കുറ്റപ്പെടുത്തിയിട്ടില്ല, ചെയ്തിരിക്കുന്ന കുറ്റങ്ങളെ മറക്കാനാണ് സുധാകരനും സതീശനും ഇതു പ്രചരിപ്പിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.