ന്യൂഡല്‍ഹി:ഇറോം ശര്‍മിളയുടെ രാഷ്ട്രീയ പാര്‍ട്ടിയായ പ്രജ പാര്‍ട്ടിക്ക് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റെ ധനസഹായം.
50,000 രൂപയാണ് സംഭാവനയായി നല്‍കിയത്
കെജ്‌രിവാള്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഇറോമിന്റെ പാര്‍ട്ടിക്ക് സംഭാവന നല്‍കി പിന്തുണയ്ക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇറോമിന്റെ പാര്‍ട്ടി ജനങ്ങളില്‍നിന്നും പിരിവ് എടുത്താണ് പ്രചാരണം നടത്തുന്നത്.