manipuri woman insult delhi airport officers

ന്യൂഡല്‍ഹി: ഡല്‍ഹി അന്തര്‍ദേശിയ വിമാനത്താവളത്തില്‍ മണിപ്പൂരി യുവതിക്കു നേരെ വംശീയാധിക്ഷേപം. മണിപ്പൂരിലെ ഇംഫാല്‍ സ്വദേശിയായ മോണിക്ക കാംഗേബാമിനാണ് ദുരന്താനുഭവം ഉണ്ടായത്.

ഐക്യരാഷ്ട്ര സഭ സംയുക്തമായി സംഘടിപ്പിച്ച ലോക വനിതാ വികസന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വേണ്ടി സിയോളിലേക്ക് പോകാന്‍ വേണ്ടി എത്തിയതായിരുന്നു മോണിക്ക.

ഇമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥരില്‍ നിന്നായിരുന്നു മോണിക്കയോട് നിങ്ങള്‍ ശരിക്കും ഇന്ത്യക്കാരിയാണോ എന്ന ചോദ്യം ഉയര്‍ന്നത്. തനിക്കെതിരെ ഉണ്ടായ ദുരന്താനുഭവം ഫേസ്ബുക്കില്‍ കുറിച്ചപ്പോഴാണ് വംശീയാധിക്ഷേപത്തെ കുറിച്ച് പുറംലോകം അറിയുന്നത്.

ഒരു മാധ്യമപ്രവര്‍ത്തകനാണ് സംഭവം വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. വംശീയാധിക്ഷേപത്തിനെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

Top