‘പൊന്നിയിന്‍ സെല്‍വന്‍’ വെബ് സീരീസ് ആക്കാന്‍ ആഗ്രഹമുണ്ടായിരുന്നു പക്ഷേ; മറുപടിയുമായി മണിരത്‌നം

maniratnam

‘പൊന്നിയിന്‍ സെല്‍വന്റെ’ രണ്ടാം ഭാഗം അടുത്തയാഴ്ച റിലീസിനൊരുങ്ങുകയാണ്. കല്‍ക്കിയുടെ അഞ്ച് വാല്യങ്ങളായി ഇറങ്ങിയ പ്രശസ്ത നോവലിനെ രണ്ട് ഭാഗങ്ങളാക്കി ഒരുക്കിയ സിനിമയുടെ രണ്ടാം ഭാഗമാണ് പ്രദര്‍ശനത്തിനെത്തുന്നത്. എന്നാല്‍ അഞ്ച് ഭാഗങ്ങളായി കല്‍ക്കി എഴുതിയ കൃതിയെ രണ്ടായി ഒതുക്കാതെ രണ്ടിലധികം സീസണുകളുള്ള ഒരു വെബ് സീരീസാക്കാമായിരുന്നു എന്ന് മുന്‍പ് തന്നെ അഭിപ്രായങ്ങള്‍ എത്തിയിരുന്നു.

ഇതിന് മറുപടി പറയുകയാണ് സംവിധായകന്‍. ‘എനിക്ക് അങ്ങനെ വെബ് സീരീസ് ആക്കണമെന്ന ആഗ്രഹം ഉണ്ടെങ്കില്‍ പോലും ആരാണ് ഇത്രയും നാളത്തെ ഡേറ്റ് എനിക്ക് തരിക’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാനും കല്‍ക്കിയുടെ പുസ്തകത്തിന്റെ ആരാധകനാണ്. അത് എന്നെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. കഥ എന്നെ എത്രത്തോളം സ്വാധീനിച്ചു എന്നതിന്റെ വ്യാഖ്യാനമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന എന്റെ സിനിമ, മണിരത്‌നം പറഞ്ഞു.

1994ലും 2011ലും പൊന്നിയിന്‍ സെല്‍വന്‍ സിനിമയാക്കാന്‍ ശ്രമിച്ചെങ്കിലും രണ്ടുതവണയും ആ പ്രൊജക്റ്റ് പദ്ധതിയിട്ടതു പോലെ നടന്നിരുന്നില്ല. അഞ്ച് ഭാഗങ്ങളുള്ള ഒരു പുസ്തം ഒരു സിനിമയില്‍ ചുരുക്കുക അസാധ്യമാണ്. അന്ന് സിനിമ ചെയ്തിരുന്നെങ്കില്‍ പൂര്‍ണമായും കഥയോടു നീതി പുലര്‍ത്താന്‍ കഴിയില്ലായിരുന്നു.

Top