തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള നീക്കം എല്ലാവരും അറിഞ്ഞു കൊണ്ട് തന്നെയാണ് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നെന്നും ഹസ്സന്‍ പറഞ്ഞു.
ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്ത് വരികയാണ്. ഈ സാഹചര്യത്തില്‍, യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ മാണിയുടെ തിരിച്ചുവരവ് അനിവാര്യമാണെന്നും മുന്നണിയുടെ കെട്ടുറപ്പിന് ത്യാഗം സഹിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രവര്‍ത്തകരുടെ വികാരം മാനിക്കുന്നുവെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.