മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മനീഷ് പാണ്ഡെ വിവാഹിതനാകുന്നു. തമിഴ് ചലച്ചിത്ര താരം ആശ്രിത ഷെട്ടിയാണു വധു. ഡിസംബര്‍ രണ്ടിനു മുംബൈയിലാകും വിവാഹമെന്നാണു റിപ്പോര്‍ട്ട്.
മുംബൈ സ്വദേശിനിയായ ആശ്രിത ഷെട്ടി, മോഡല്‍ കൂടിയാണ്. ഒരു കന്നിയും മൂന്നു കളവാണികളും, ഉദയം എന്‍എച്ച്4 എന്നീ തമിഴ് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. തുളു ഭാഷയിലിറങ്ങിയ തെല്ലികേട ബൊല്ലിയാണ് ആശ്രിതയുടെ ആദ്യ സിനിമ. നാന് താന്‍ ശിവയാണ് റിലീസ് ചെയ്യാനുള്ള ചിത്രം.
നിലവിൽ വിജയ് ഹസാരെ ട്രോഫിയിൽ കർണാടകയുടെ ക്യാപ്റ്റനാണ് മുപ്പതുകാരനായ മനീഷ് പാണ്ഡെ. 2015ൽ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയ പാണ്ഡെ 23 ഏകദിനങ്ങളിലും 31 ട്വന്റി20കളിലും ഇന്ത്യൻ ജഴ്സിയണിഞ്ഞു. 23 ഏകദിനങ്ങളിൽനിന്ന് 36.66 റൺസ് ശരാശരിയിൽ 440 റൺസ് നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയും സഹിതമാണിത്.