ന്യൂഡല്‍ഹി : മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേര്‍ക്ക് മുളക് പൊടി ആക്രമണം നടത്താന്‍ പദ്ധതി തയ്യാറാക്കിയത് ബിജെപി നേതൃത്വമാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.
അനില്‍കുമാര്‍ ശര്‍മ്മയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്ന് വ്യക്തമാകുന്നത് അയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്നാണ്. മാത്രമല്ല അയാളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കെജ്രിവാളിന് വിരുദ്ധമായിട്ടുള്ളതാണെന്നും സിസോദിയ പറഞ്ഞു.
ബിജെപി സര്‍ക്കാരിന്റെ ആജ്ഞയ്ക്ക് അനുസരിച്ച് മാത്രമാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. ഇതിന് മുമ്പ് നാലുതവണ അരവിന്ദ് കെജ്രിവാള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കൃത്യമായ രീതിയിലുള്ള എഫ്‌ഐആര്‍ തയ്യാറാക്കാന്‍ പോലും പോലീസ് തയ്യാറായിട്ടില്ലെന്നും സിസോദിയ വിമര്‍ശിച്ചു.
ഒരു മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടിട്ടും ഇത്തരത്തിലാണോ പെരുമാറേണ്ടതെന്നാണ് സിസോദിയയുടെ ചോദ്യം. ഡല്‍ഹിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് കെജ്രിവാള്‍ സേവനം ചെയ്യുന്നത്. അതില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും സിസോദിയ അറിയിച്ചു.
ഡല്‍ഹി സെക്രട്ടറിയേറ്റില്‍ നിന്ന് മടങ്ങുന്ന സമയത്താണ് അനില്‍കുമാര്‍ ശര്‍മ്മ എന്നയാള്‍ കെജ്രിവാളിന്റെ മുഖത്തേയ്ക്ക് മുളക് പൊടി എറിഞ്ഞത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തില്‍ കെജ്രിവാളിന്റെ കണ്ണട മുഖത്ത് നിന്ന് താഴെ വീണുടയുകയും ചെയ്തിരുന്നു.