ഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അഞ്ച് ദിവസമായിരുന്നു മനീഷ് സിസോദിയയെ സിബിഐ കസ്റ്റഡിയിലെടുത്തത്. ഇന്ന് സിബിഐ കോടതിയിൽ ഹാജരാക്കും.
ഡൽഹിയിൽ പുതിയ മദ്യക്കച്ചവട നയം കൊണ്ടുവന്നതിൽ അഴിമതിയാരോപിച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് സിബിഐ മനീഷ് സിസോദിയയെ അറസ്റ്റുചെയ്തത്. എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. അതേസമയം മദ്യനയത്തിൽ അഴിമതി ഇല്ലെന്നും ഡൽഹിക്കാരെ നന്നായി സേവിച്ചതിനാണ് അദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്തതെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പറഞ്ഞു.