ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്കെതിരെ അന്വേഷണ ഏജന്‍സികള്‍ ഗൂഢനീക്കം നടത്തുകയാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ .
സിബിഐയും എസിബിയും പോലീസ് വൃത്തങ്ങളുമെല്ലാം ഇതില്‍ പങ്കാളികളാണെന്നും ആരുടെയൊക്കെയോ നിര്‍ദേശപ്രകാരമെന്ന പോലെയാണ് ഇവരുടെയൊക്കെ നീക്കങ്ങളെന്നും സിസോദിയ ആരോപിച്ചു.
ഇത്തരം ഗൂഢ നീക്കങ്ങളുടെ ഫലമായാണ് പല ആം ആദ്മി നേതാക്കളെയും അറസ്റ്റ് ചെയ്യുന്നതെന്നും സിസോദിയ കുറ്റപ്പെടുത്തി.
പക്ഷേ ആം ആദ്മി പാര്‍ട്ടിയും അതിന്റെ നേതാക്കളും ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയെടുത്തിട്ടുള്ള പ്രഭാവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ ഇനിയെങ്കിലും മനസിലാക്കേണ്ടിയിരിക്കുന്നുവെന്നും മനീഷ് സിസോദിയ പറഞ്ഞു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാറിനെ അഴിമതി കുറ്റം ചുമത്തി സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഇത് പാര്‍ട്ടിയേയും ആപ് സര്‍ക്കാറിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള മോദിയുടെയും കൂട്ടരുടെയും ശ്രമത്തിന്റെ ഭാഗമാണെന്നാണ് ആം ആദ്മി നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്.