ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ കോണ്‍ഗ്രസ്സ് നേതാവ് മനീഷ് തിവാരി. ജയ്റ്റ്‌ലിയുടെ ബജറ്റ് രാജ്യത്തെ കര്‍ഷകരോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും നടത്തുന്ന വാചകമടി മാത്രമാണെന്ന് തിവാരി പരിഹസിച്ചു.
ധനകാര്യ നിയന്ത്രണ പരീക്ഷയില്‍ ധനമന്ത്രിയായ ജയ്റ്റ്‌ലി പരാജയപ്പെട്ടെന്നും ഈ പരാജയം വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് കോണ്‍ഗ്രസ്സ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരം പ്രതികരിച്ചത്. കര്‍ഷകര്‍ക്ക് ശ്രദ്ധ കൊടുത്തിട്ടുണ്ടെങ്കിലും അത് മതിയാവില്ലെന്ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയും പ്രതികരിച്ചു.