ഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ ഉപയോഗത്തിനെതിരെ കോൺഗ്രസ് വക്താവ് മനീഷ് തിവാരി. മൂന്നാം ഘട്ട പരീക്ഷണം കഴിയാതെ വാക്സിൻ ഉപയോഗിക്കരുതെന്നും മരുന്ന് പരീക്ഷണം നടത്താൻ ജനങ്ങൾ ഗിനിപ്പന്നികളല്ലെന്നും മനീഷ് തിവാരി ആരോപിച്ചു. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കില്‍ നിന്നും ഒരു ഡോസിന് 206 രൂപ എന്ന നിരക്കിലാകും കേന്ദ്രം കൊവാക്സിന്‍ വാങ്ങുക.
ഓര്‍ഡര്‍ നല്‍കിയ അന്‍പത്തിയഞ്ച് ലക്ഷം ഡോസില്‍ പതിനാറര ലക്ഷം ഡോസ് ഭാരത് ബയോടെക്ക് സൗജന്യമായി നല്‍കും. സ്ഫുട്നിക്, കാഡില്ലയടക്കം പരീക്ഷണ ഘട്ടത്തിലിരിക്കുന്ന നാല് വാക്സിനുകള്‍ക്കും വൈകാതെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചേക്കുമെന്നാണ് ആരോഗ്യമന്ത്രാലയം പ്രതീക്ഷിക്കുന്നത്.
കൊവിഡ് പ്രതിരോധത്തിനായി കൊവിഷീൽഡ് വാക്സിനേഷനും ആദ്യഘട്ടത്തിൽ നൽകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. അതിനിടെ, ആദ്യഘട്ട കൊവിഡ് വാക്സിൻ ഇന്ന് കേരളത്തിലെത്തി. ഗോ എയർ വിമാനത്തിൽ കൊച്ചിയിലേക്കാണ് ആദ്യഘട്ട വാക്സിൻ എത്തിയത്. ഇത് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ജില്ലാ സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റും. ആദ്യബാച്ചിൽ 25 ബോക്സുകളാകും ഉണ്ടാകുക. നിലവില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ 359549 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടം വാക്സിൻ നൽകുക.