മനിതി സംഘത്തെ സ്വകാര്യ വാഹനത്തില്‍ പമ്പയില്‍ എത്തിച്ചതിനെതിരെ ഹൈക്കോടതി

highcourt

കൊച്ചി: മനിതി സംഘത്തെ സ്വകാര്യ വാഹനത്തില്‍ പമ്പയില്‍ എത്തിച്ചതിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടാന്‍ അനുവദിക്കില്ലെന്ന ഉത്തരവ് നിലനില്‍ക്കെ പൊലീസ് ബോധപൂര്‍വം ഇത് മറികടക്കാന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു.

ഇതുസംബന്ധിച്ച് തിങ്കളാഴ്ച സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിശദീകരണം നല്‍കാനും ഹൈക്കോടതി ആവശ്യപ്പെട്ടു.

അതേസമയം യുവതി പ്രവേശനത്തില്‍ വിമര്‍ശനം. യുവതി പ്രവേശനത്തിനെതിരെ ഹൈക്കോടതി നിരിക്ഷക സമിതിയാണ് രംഗത്ത്. പൊലീസ് യുവതികള്‍ക്ക് സംരക്ഷണം നല്‍കുന്നതിലാണ് വിമര്‍ശിച്ചിരിക്കുന്നത്. ചിലര്‍ക്ക് മാത്രം സംരക്ഷണം നല്‍കുന്നത് മറ്റ് തീര്‍ത്ഥാടകരെ ബാധിക്കുന്നു. സമിതി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.

Top