നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ മകന്‍ സച്ചിന്‍ വിവാഹിതനായത് ഇന്നലെയായിരുന്നു. ഐശ്വര്യ പി നായരാണ് വധു. ചടങ്ങില്‍ നിരവധി താരങ്ങള്‍ പങ്കെടുത്ത വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. സിനിമാ-രാഷ്ട്രീയ-സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ ഇരുവര്‍ക്കും വിവാഹാശംസകള്‍ നേര്‍ന്നു.
ശംഖുമുഖം ദേവീക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. ഇരുകുടുംബത്തിലെയും അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.
മഞ്ജു വാര്യര്‍, രമേഷ് പിഷാരടി, ഗോകുല്‍ സുരേഷ്, സുരേഷ് ഗോപി വിജയരാഘവന്‍, ഇന്ദ്രന്‍സ്, മിയ ജോര്‍ജ്, മേനക സുരേഷ്, സുരേഷ്, സായി കുമാര്‍, ബിന്ദു പണിക്കര്‍, മണികുട്ടന്‍, ജയഭാരതി, മല്ലിക സുകുമാരന്‍, കാര്‍ത്തിക, ശങ്കര്‍ രാമകൃഷ്ണന്‍, കെ ബി ഗണേഷ് കുമാര്‍, ശ്രീദേവി ഉണ്ണി, ആനി, ഷാജി കൈലാസ് തുടങ്ങി നിരവധി താരങ്ങള്‍ വധു വരന്‍മാര്‍ക്ക് ആശംസകള്‍ നേരാന്‍ എത്തിയിരുന്നു.