Manjalamkuzhi Ali and DGP Jacob Thomas

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരേ നിയമസഭയില്‍ രൂക്ഷവിമര്‍ശനമുന്നയിച്ച് നഗര വികസന മന്ത്രി മഞ്ഞളാംകുഴി അലി. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി ആയതിനാലാണ് ജേക്കബ് തോമസ് സര്‍വീസില്‍ ഇരിക്കുന്നത്. താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ജേക്കബ് തോമസ് വീട്ടിലിക്കുമായിരുന്നു എന്നും മഞ്ഞളാംകുഴി അലി പറഞ്ഞു.

കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് കൊടുക്കണോ എന്നതു സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്കുകയായിരുന്നു നഗര വികസന മന്ത്രി.

അഗ്‌നിശമന സേനയ്‌ക്കെതിരേ നിയമസഭയില്‍ നേരത്തേയും മഞ്ഞളാംകുഴി അലി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇല്ലാത്ത അധികാരമുണ്ടാക്കാന്‍ അഗ്‌നിശമനസേന ശ്രമിക്കേണ്ടെന്നും കെട്ടിടങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ചാല്‍ മാത്രം മതിയെന്നും ലൈസന്‍സ് കൊടുക്കണോ എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണെന്നും അന്ന് മന്ത്രി പറഞ്ഞിരുന്നു.

Top