മഞ്ചേരി: വിവിധ സ്ഥലങ്ങളിലേക്ക് വില്‍പ്പനക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശി പിടിയിലായി. പെരിങ്ങന്നൂര്‍ കുണ്ടുപറമ്പില്‍ മുസ്സമ്മില് (27)നെയാണ് ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്ക്വാഡും മഞ്ചേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. മഞ്ചേരി ആനക്കയത്ത് നിന്നാണ് കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച സ്കൂട്ടര്‍ അടക്കം ഇയാള്‍ പിടിയിലായത്.
ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. വിദേശത്ത് നിന്നും മാസങ്ങള്‍ക്ക് മുന്‍പ് നാട്ടിലെത്തിയ ഇയാള്‍ വന്‍ ലാഭം ലഭിച്ചതോടെ മയക്കുമരുന്ന് വിപണനത്തിലേക്ക് തിരിയുകയായിരുന്നു. രണ്ടാഴ്ച മുന്‍പാണ് 10 കിലോ കഞ്ചാവുമായി പാലക്കാട് കൊപ്പം സ്വദേശിയായ കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിലെ പ്രതിയെ പിടികൂടിയത്.
ഇയാളില്‍ നിന്നാണ് പാലക്കാട് കേന്ദ്രീകരിച്ച് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിളേലേക്ക് മയക്കുമരുന്ന് വിപണനം നടത്തുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്.