ഇരട്ട സൈനിങ്ങുമായി മാഞ്ചസ്റ്റര്‍ സിറ്റി വനിതകള്‍ അടുത്ത സീസണിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ലിവര്‍പൂള്‍ താരം കരോളിന്‍ വിയറും ബ്രിസ്റ്റല്‍ സിറ്റി താരം ലോറന്‍ ഹെമ്പുമാണ് സിറ്റിയില്‍ പുതുതായി എത്തിയത്. സ്‌കോട്‌ലാന്റിനായി 40 മത്സരങ്ങള്‍ കളിച്ച താരമാണ് വിയര്‍. ആഴ്‌സണലിനുന്‍ ഹിബര്‍നൈനും വേണ്ടിയും വിയര്‍ കളിച്ചിട്ടുണ്ട്.
Two new signings in two days! Welcome to #mancity, @itscarolineweir! ? #welcomecaroline pic.twitter.com/yTgwfQaPRN
— Manchester City (@ManCity) June 1, 2018
2016ല്‍ ബ്രിസ്റ്റലിനായി കാഴ്ചവെച്ച തകര്‍പ്പന്‍ പ്രകടനമാണ് ഹെമ്പിനെ സിറ്റിയില്‍ എത്തിച്ചത്. കഴിഞ്ഞ സീസണില്‍ ഹെമ്പ് പരിക്കേറ്റ് പുറത്തായിരുന്നു. ചെല്‍സിക്ക് മുന്നില്‍ ലീഗ് കിരീടം നഷ്ടമായ സിറ്റി എന്തു വിലകൊടുത്തും കിരീടം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ്.