തുടര്‍ച്ചയായ പരാജയങ്ങളില്‍ പതറുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുഖ്യ പരിശീലകന്‍ ഹോസെ മൗറീന്യോയെ പുറത്താക്കിയത് ഫുട്‌ബോള്‍ ലോകത്ത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മൗറീന്യോ പുറത്തായതോടെ മാഞ്ചസ്റ്ററിന്റെ പുതിയ പരിശീലകനായി ആരെത്തും എന്നായിരുന്നു ഫുട്‌ബോള്‍ പ്രേമികളുടെ ചിന്ത. ഇപ്പോള്‍ ആ സംശയത്തിന് ഒരു ഉത്തരം ആയിരിക്കുകയാണ്. മാഞ്ചസ്റ്ററിന്റെ താത്കാലിക പരിശീലകനായി മുന്‍ താരം ഒലി ഗണ്ണര്‍ സോള്‍ഷ്യര്‍ നിയമിതനായിരിക്കുകയാണിപ്പോള്‍.
ശനിയാഴ്ച കാര്‍ഡിഫിനെതിരെ നടക്കുന്ന മത്സരത്തില്‍ സോള്‍ഷ്യര്‍ ചാര്‍ജെടുക്കുമെന്നാണ് കരുതപ്പെടുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ താന്‍ ഹൃദയത്തില്‍ കൊണ്ടു നടക്കുകയാണെന്ന് ടീമിന്റെ മുന്‍ സ്‌ട്രൈക്കര്‍ കൂടിയായ സോള്‍ഷ്യര്‍ പറയുന്നു. പുതിയ റോളിലുള്ള മടക്കം പ്രതീക്ഷയോടെയാണ് കാണുന്നത്. ക്ലബ്ബ് സ്റ്റാഫിനൊപ്പവും പ്രതിഭാധനരായ കളിക്കാര്‍ക്കൊപ്പവും കഠിനാധ്വാനം ചെയ്യുമെന്ന് സോള്‍ഷ്യര്‍ പറഞ്ഞു.
ടോട്ടനം പരിശീലകന്‍ മൗറീഷ്യോ പൊച്ചട്ടീനോ, റയല്‍ മാഡ്രിഡ് പരിശീലകനായിരുന്ന സിനദിന്‍ സിദാന്‍ എന്നിവരാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത പരിശീലകനായി പരിഗണിക്കപ്പെടുന്നത്. സീസണില്‍ 17 മത്സരങ്ങളില്‍ നിന്ന് 26 പോയിന്റോടെ ലീഗില്‍ ആറാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ ഇപ്പോള്‍.