കൊച്ചി: ദിലീപ് ഇരുമ്പഴിക്കുള്ളിലായതോടെ മഞ്ജു ദിലീപ് ബന്ധത്തില്‍ പിറന്ന മകളായ മീനാക്ഷിയുടെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഏവര്‍ക്കും ആശങ്കയുണ്ട്. മീനാക്ഷിയുടെ സംരക്ഷണം വലിയ ചോദ്യം തന്നെയാണ്.
ഈ സാഹചര്യത്തിലാണ് നിര്‍ണായക നീക്കവുമായി മഞ്ജു വാര്യര്‍ രംഗത്തെത്തിയത്. മകള്‍ മീനാക്ഷിയുടെ സംരക്ഷണമാവശ്യപ്പെട്ട് മഞ്ജു കോടതിയെ സമീപിക്കും.
അച്ഛന്‍ ജയിലിലായ സാഹചര്യത്തില്‍ മകളുടെ സംരക്ഷണം അമ്മയുടെ ചുമതലയാണെന്നും താരം ചൂണ്ടികാട്ടുന്നു. എന്തായാലും കേരളം ആകാംഷയോടെ കാത്തിരിക്കുന്ന ഒരു കാര്യമാണ് മഞ്ജുവും മീനാക്ഷിയും തമ്മിലുള്ള സമാഗമം.