തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മലയാളത്തിന്റെ ഇഷ്ടനടിമാര്‍. ഭാവനയുടെ അടുത്ത സുഹൃത്തുക്കളും താരങ്ങളുമായ മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, ശില്‍പ ബാല, രമ്യ നമ്പീശന്‍, സംയുക്ത വര്‍മ എന്നിവരാണ് ഭാവനയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം ജന്മദിനാശംസ കുറിച്ചത്.
എന്റെ ഏറ്റവും പ്രിയപ്പെട്ടവള്‍ക്ക് ജന്മദിനാശംസകള്‍’ എന്ന് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഭാവനയോടൊപ്പമുള്ള ചിത്രവും സൂപ്പര്‍താരം പങ്കുവച്ചിട്ടുണ്ട്. ‘ധൈര്യശാലിയായ, പുലിക്കുട്ടിയായ കൂട്ടുകാരിക്ക് ജന്മദിനാശംസകള്‍’ എന്ന് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
‘രാജകുമാരി ജനിക്കുകയല്ല, രാജകുമാരിയായി മാറുകയായിരുന്നു’വെന്ന് സംയുക്ത മേനോന്‍ പിറന്നാള്‍ ആശംസ കുറിപ്പില്‍ പറഞ്ഞു. ഭാവനയ്ക്കും മഞ്ജു വാര്യര്‍ക്കുമൊപ്പമുള്ള ചിത്രവും സംയുക്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുമൊത്തുള്ള വീഡിയോകളും ചിത്രങ്ങളും പങ്കുവച്ചുകൊണ്ട് ശില്‍പ ബാലയും രമ്യ നമ്പീശനും ഭാവനയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ചു.
നമ്മള്‍ എന്ന ചിത്രത്തിലൂടെ 16-ാം വയസിലാണ് ഭാവന സിനിമയില്‍ തുടക്കം കുറിച്ചത്. 2018 ജനുവരിയില്‍ കന്നഡ സിനിമ നിര്‍മാതാവ് നവീനുമായി വിവാഹിതയായി. വിവാഹശേഷം നവീനൊപ്പം ബാംഗ്ലൂരിലാണ് ഭാവന. ഈയിടെയായി മലയാളത്തില്‍ സജീവമല്ലെങ്കിലും കന്നഡ സിനിമകളില്‍ ശക്തമായ കഥാപാത്രങ്ങളുമായി തിരക്കിലാണ് താരം. ഇന്‍സ്പെക്റ്റര്‍ വിക്രമാണ് കന്നഡയില്‍ അവസാനം റിലീസ് ചെയ്ത ഭാവനയുടെ ചിത്രം.