പാറ്റ്‌ന: ബീഹാർ മുൻ സാമൂഹ്യക്ഷേമ മന്ത്രി മഞ്ജു വർമയ്‌ക്കെതിരെ ആയുധ നിയമപ്രകാരം ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ഓഗസ്റ്റിൽ മഞ്ജു വർമയുടെ വസതിയിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് വാറണ്ട് രേഖപ്പെടുത്തിയത്.
മുസാഫർപുരിലെ സർക്കാർ അഭയകേന്ദ്രത്തിലെ ലൈംഗിക ചൂഷണ വിവാദത്തെത്തുടർന്നായിരുന്നു മഞ്ജു വർമ മന്ത്രിസ്ഥാനം രാജിവെച്ചത്. അഭയകേന്ദ്രം നടത്തിപ്പുകാരനായ ബ്രജേഷ് ഠാക്കൂറുമായുള്ള മഞ്ജു വർമയുടെ ഭർത്താവ് ചന്ദേശ്വർ വർമയുടെ ബന്ധമായിരുന്നു ഇതിന് കാരണമായത്.