കൊച്ചി: എത്ര ജന്മമുണ്ടെങ്കിലും സ്ത്രീയായി ജനിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍.
സന്തോഷിക്കാനും അവനവന്റെ കാര്യങ്ങള്‍ തീരുമാനിക്കാനും സ്ത്രീക്ക് സ്വാതന്ത്ര്യം വേണമെന്ന് നടി മഞ്ജുവാര്യര്‍ . .
മനോരമ കോണ്‍ക്ലേവില്‍ ‘ജന്‍ഡര്‍ ഓഫ് ഹാപ്പിനസ് ‘ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും.
സന്തോഷത്തെ വേര്‍തിരിച്ച് കാണാന്‍ പാടില്ലന്നും സ്ത്രീക്ക് സന്തോഷിക്കാനും സങ്കടപ്പെടാനും വലിയ കാരണം വേണ്ടന്നും മഞ്ജു പറഞ്ഞു. സന്തോഷം പ്രകടിപ്പിക്കാന്‍ സ്ത്രീക്ക് നിയന്ത്രണമുണ്ടെന്നും താരം അഭിപ്രായപ്പെട്ടു.
സന്തോഷത്തിന്റെ പൂര്‍ണ്ണത അനുഭവിക്കാന്‍ കഴിയുന്നത് സ്ത്രീകള്‍ക്കാണെന്ന് സബ് കളക്ടര്‍ ദിവ്യ പറഞ്ഞു.
‘മറ്റുള്ളവര്‍ക്കു സന്തോഷം പകര്‍ന്നു നല്കാന് സ്ത്രീക്കു കൂടുതല്‍ അവസരമുണ്ട്. അച്ഛനും അമ്മയ്ക്കും നല്‍കേണ്ട കാര്യങ്ങള്‍, കുടുംബത്തിനു നല്‍കേണ്ട കാര്യങ്ങള്‍, സമൂഹത്തിനു നല്‍കേണ്ട കാര്യങ്ങള്‍… നിരവധി ഉത്തരവാദിത്വങ്ങളാണു സ്ത്രീക്കുള്ളത്. അതിനാല്‍ സന്തോഷിക്കാനും അവസരം കൂടും. സന്തോഷവും സങ്കടവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. പിന്നെ നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ക്കു സങ്കടപ്പെടാനും അവസരങ്ങള്‍ കൂടുതലാണെന്ന്’ സബ് കളക്ടര്‍ പറഞ്ഞു.