പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകാനായെത്തുന്ന ലൂസിഫറില്‍ മഞ്ജു വാര്യാരാണ് നായിക. ചിത്രീകരണസമയത്തെ പൃഥിരാജ് എന്ന സംവിധായകനുമായുള്ള അനുഭവങ്ങള്‍ പങ്ക് വെക്കുകയാണ് മഞ്ജു വാര്യര്‍.
‘രാജുവുമായി അടുത്ത് സംസാരിക്കുന്നത് ലൂസിഫറിന്റെ സെറ്റില്‍ വെച്ചാണ്. ചടങ്ങുകളില്‍ വെച്ച് കാണാറുണ്ടങ്കിലും സംസാരിക്കാറില്ലായിരുന്നു. മാത്രമല്ല രാജുവിന്റെ ഒപ്പം അഭിനയിച്ചിട്ടുമില്ല. അഭിനേതാവായി ജോലി ചെയ്യുന്നതും സംവിധായകനായി ജോലി ചെയ്യുന്നതും തമ്മില്‍ താരതമ്യം ചെയ്യാന്‍ എനിക്കറിയില്ല.
സെറ്റില്‍ എത്തിയ ആദ്യ ദിവസം മാത്രമാണ് നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്നു എന്ന തോന്നലുണ്ടായത്. പിന്നീട് പരിചയ സമ്പന്നനായ ഒരാളാണ് സംവിധാനം ചെയ്യുന്നതെന്ന് തോന്നി. ഏറ്റവും അനുഭവസമ്പത്തുളള സംവിധായകരുടെ പക്വതയും വ്യക്തതയുമാണ് പൃഥ്വിരാജില്‍ കാണാനാവുക’- മഞ്ജു പറഞ്ഞു.
മുരളി ഗോപിയുടേതാണ് തിരക്കഥ. ദീപക് ദേവാണ് സംഗീതം. സ്റ്റീഫന്‍ നെടുംപള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകനെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. കലാഭവന്‍ ഷാജോണ്‍ , വിവേക് ഒബ്‌റോയി, ഇന്ദ്രജിത്ത്, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍.