പ്രളയബാധിതര്‍ക്കായി സ്വന്തം വീട്ടില്‍ താമസമൊരുക്കി മഞ്ജു വാര്യര്‍

സംസ്ഥാനത്തെ പ്രളയത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി സ്വന്തം വീട് വിട്ടുനല്‍കി നടി മഞ്ജു വാര്യര്‍. വീടിന്റെ ടെറസിലാണ് താല്‍ക്കാലികമായി ഏതാനും കുടുംബങ്ങള്‍ക്ക് കിടക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

മഞ്ജു ഫൗണ്ടേഷന്‍ വഴിയും മഞ്ജു വാര്യര്‍ ഫാന്‍സ് അസോസിയേഷന്‍ വഴിയും മഞ്ജു സഹായങ്ങള്‍ ചെയ്യുന്നുമുണ്ട്. ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി മഞ്ജു ഇപ്പോള്‍ എറണാകുളത്താണ്. പുള്ളിലാണ് ഏറെ ദുരിതബാധിതര്‍ ഉള്ളത്. അവിടെയുള്ള വായനശാല, പാര്‍ട്ടി ഓഫീസ്, ഏതാനും വീടുകള്‍ എന്നീ സ്ഥലങ്ങളിലായി ഈ സ്ഥലത്തു ഏകദേശം പതിമൂന്നു താല്‍ക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ആണുള്ളത്.

പ്രളയത്തില്‍പ്പെട്ടവര്‍ക്കായി മഞ്ജു വാരിയര്‍ ഫൗണ്ടേഷന്‍ സമാഹരിച്ച ഒരു ട്രക്ക് വസ്തുക്കളുമായാണ് മഞ്ജു പ്രളയബാധിത സമയത്ത് പുള്ളിലെത്തിയിരുന്നു. അവിടെയുള്ള മഞ്ജുവിന്റെ വീടിന്റെ മുറ്റം വരെ അന്ന് വെള്ളം എത്തിയിരുന്നു. മഞ്ജുവിന്റെ ‘അമ്മ ആളുകള്‍ മാറി തുടങ്ങിയപ്പോള്‍ തന്നെ ഒല്ലൂരില്‍ ഉള്ള ബന്ധു വീട്ടിലേക്കു പോയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി യുവനടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലാണ് ഇപ്പോള്‍ മഞ്ജു അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Top