Manju warrier in Kudumbasree

കോഴിക്കോട്: കുടുംബശ്രീപ്രവര്‍ത്തകരെ പ്രകീര്‍ത്തിച്ച് നടി മഞ്ജു വാര്യര്‍. വിഷരഹിത പച്ചക്കറി കൃഷിക്ക് ചുക്കാന്‍ പിടിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകരെ ഗ്രീന്‍ ടെക്‌നീഷ്യന്‍ എന്നല്ല, ഗ്രീന്‍ ആര്‍മി (ഹരിതസേന) എന്നു വിളിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് കുടുംബശ്രീ ഗുഡ്വില്‍ അംബാസിഡര്‍ കൂടിയായ മഞ്ജു പറഞ്ഞു.

കോഴിക്കോട് ജൈവജ്യോതി പദ്ധതിയുടെ വിളവെടുപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മഞ്ജു.

index

ജൈവകാര്‍ഷിക സംസ്‌കാരം പ്രചരിപ്പിക്കുന്നതിന് സ്ത്രീശക്തിയുടെ രൂപമായ കുടുംബശ്രീക്ക് സാധിച്ചു. കഴിഞ്ഞ ഓണക്കാലത്ത് മലയാളികള്‍ സദ്യയുണ്ടാക്കിയതില്‍ 80 ശതമാനവും ഇവിടെ ഉത്പാദിപ്പിച്ച പച്ചക്കറിയാണ്. ഈ രീതി തുടര്‍ന്നാല്‍ സമീപകാലത്ത് കാര്‍ഷിക മേഖലയില്‍ നമുക്ക് നൂറു ശതമാനം സ്വയംപര്യാപ്തത നേടാന്‍ സാധിക്കുമെന്നും മഞ്ജു വ്യക്തമാക്കി.

മട്ടുപ്പാവിലെ ജൈവകൃഷിയുടെ സന്ദേശം പകരുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയുടെ സന്ദേശം ഒറ്റക്കെട്ടായി ഏറ്റെടുത്തതിന് ജനങ്ങളോട് നന്ദിയുണ്ടെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

Top