സ്റ്റൈലിഷ് ലുക്കിലുള്ള മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നു. ചതുര്‍മുഖം എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ എത്തിയതായിരുന്നു താരം. തികച്ചും വ്യത്യസ്ഥമായ ഗെറ്റപ്പിലാണ് മഞ്ജു എത്തിയത്. അടുത്ത കാലത്തായി വ്യത്യസ്ത മേക്കോവറിലാണ് താരം പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങളെല്ലാം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
വെള്ള നിറത്തിലുള്ള ഷര്‍ട്ടും ബ്ലാക്ക് സ്കേര്‍ട്ടുമായിരുന്നു മഞ്ജുവിന്റെ വേഷം. ബാങ്സ് സ്റ്റൈലിലാണ് മഞ്ജുവിന്റെ ഹെയര്‍ സ്റ്റൈല്‍. ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചതോടെ നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രായം കൂടുന്തോറും ചെറുപ്പമായി വരുന്നുവെന്നും പ്രായം പിറകോട്ട് സഞ്ചരിക്കുന്ന മാജിക്ക് ആണോ ഇതെന്നും ആരാധകര്‍ ചോദിക്കുന്നു.
മലയാളത്തിന്റെ ആദ്യ ടെക്നോ ഹൊറര്‍ ചിത്രം എന്ന അവകാശവാദവുമായാണ് ചതുര്‍മുഖം എത്തുന്നത്. സണ്ണി വെയ്നാണ് ചിത്രത്തില്‍ നായകന്. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ജിസ് ടോംസ് മൂവിയുടെ ബാനറില്‍ ജിസ് ടോംസ്, ജസ്റ്റിന് തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ സംഭാഷണം അഭയകുമാര്‍ കെ, അനില്‍ കുര്യന് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.