മഞ്ജു വാര്യര്‍ വീണ്ടും തമിഴിലേക്ക്, നായകന്മാരായി ആര്യയും ഗൗതം കാര്‍ത്തിക്കും

ലയാളത്തിന് പുറമേ തമിഴിലും ശ്രദ്ധേയമായ വേഷങ്ങളില്‍ ചുവടുറപ്പിക്കുകയാണ് മഞ്ജു വാര്യര്‍. മഞ്ജു വാര്യര്‍ നായികയാവുന്ന മൂന്നാമത്തെ തമിഴ് സിനിമയുടെ പ്രഖ്യാപനം നടന്നു. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വീണ്ടും മഞ്ജു തമിഴകത്ത് എത്തുന്നത്. ‘മിസ്റ്റര്‍ എക്‌സ്’ എന്നാണ് പേര്.

ആര്യയും ഗൗതം കാര്‍ത്തിക്കുമാണ് ഈ ചിത്രത്തില്‍ നായകന്‍മാരായി എത്തുക.അനഘയാണ് മറ്റൊരു പ്രധാനവേഷത്തില്‍. സ്റ്റണ്ട് സില്‍വയാണ് സ്റ്റണ്ട് ഡയറക്ഷന്‍. പ്രിന്‍സ് പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. രാജീവനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. ദിപു നൈനാന്‍ തോമസാണ് സംഗീതം. വിഷ്ണു വിശാല്‍ നായകനായ ഹിറ്റ് ചിത്രം ‘എഫ്‌ഐആര്‍’ ഒരുക്കിയതും മനു ആനന്ദ് ആണ്.

 

പ്രിന്‍സ് പിക്‌ചേഴ്‌സ് ആണ് നിര്‍മാണം. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് മഞ്ജു വാര്യര്‍ തന്നെയാണ് താനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്ന് അറിയിച്ചത്. വന്‍ ബജറ്റിലൊരുങ്ങുന്ന സിനിമ ഇന്ത്യ, ഉഗാണ്ട, ജോര്‍ജിയ എന്നിവിടങ്ങളിലായാണ് ചിത്രീകരിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

സ്റ്റണ്ട് സില്‍വയാണ് സംഘട്ടനസംവിധായകന്‍. സംഗീതം ദിപു നൈനാന്‍ തോമസും പ്രൊഡക്ഷന്‍ ഡിസൈനിങ് രാജീവനും കൈകാര്യം ചെയ്യുന്നു. ഈ വരുന്ന പൂജയോടനുബന്ധിച്ച് ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. തമിഴിനുപുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രമെത്തും.

Top