മഞ്ജു വാര്യരരെ നായികയാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ജാക്ക് ആന്‍ഡ് ജില്‍’ മലയാളത്തിനു പുറമേ തമിഴിലും ചിത്രീകരിക്കുമെന്ന് സൂചന. കാളിദാസ് ജയറാമും സൗബിന്‍ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒക്‌ടോബര്‍ 20ന് ഹരിപ്പാട്ട് ഷൂട്ടിംഗ് തുടങ്ങും.
നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണവും സന്തോഷ് ശിവന്‍ തന്നെയാണ് നിര്‍വഹിക്കുക.
വന്‍ കാന്‍വാസിലാണ് ചിത്രം ഒരുക്കുന്നത്. ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും സാങ്കേതിക വിദഗ്ധര്‍ ചിത്രത്തിനു പിന്നില്‍ അണിനിരക്കും. ത്രില്ലര്‍ സ്വഭാവമാണ്ചിത്രത്തിനുള്ളത്. ദുബായിലുള്ള ലെന്‍സ്മാന്‍ സ്റ്റുഡിയോസിന്റെ സഹകരണത്തോടെയാണ് ജാക്ക് ആന്‍ഡ് ജില്‍ നിര്‍മ്മിക്കുന്നത്. ലണ്ടനാണ് മറ്റൊരു ലൊക്കേഷന്‍.