അഭിനന്ദനവും വിമര്‍ശനവും ഒരു പോലെ സ്വീകരിക്കുന്നുവെന്ന് മഞ്ജു വാര്യര്‍

ടിയന്‍ സിനിമയില്‍ താന്‍ അവതരിപ്പിച്ച പ്രഭ എന്ന കഥാപാത്രത്തിന് ലഭിക്കുന്ന അഭിനന്ദനവും വിമര്‍ശനവും ഒരു പോലെ സ്വീകരിക്കുന്നുവെന്നു മഞ്ജു വാര്യര്‍. ഒടിയന്‍ കുടുംബ പ്രക്ഷകര്‍ സ്വീകരിച്ചു എന്നറിയുന്നതിലും ഒരുപാട് നന്ദി – ഫേസ്ബുക്ക് പോസ്റ്റിലൂടെ മഞ്ജു വ്യക്തമാക്കി.

ഡിസംബര്‍ 14നാണ് ഒടിയന്‍ റിലീസ് ചെയ്തത്. കേരളത്തില്‍ ആദ്യമായാണ് ഹര്‍ത്താല്‍ ദിനത്തില്‍ ഒരു സിനിമ റിലീസ് ചെയ്യുന്നത്. ബിജെപി ഹര്‍ത്താലിനെ അതിജീവിച്ച് ച്ിത്രത്തിന് പ്രക്ഷകരുടെ തള്ളിക്കയറ്റം ഉണ്ടായെങ്കിലും, ചിത്രത്തിന് നല്‍കിയ പ്രചരണം പോലെ ഒരു മാസ് സിനിമ അല്ല എന്ന ആക്ഷേപവും നിലനിന്നിരുന്നു.

ഇതിലുപരിയായി സാമൂഹിക മാധ്യമങ്ങളിലൂടെ താഴ്ത്തിക്കെട്ടാന്‍ ഒരു വിഭാഗം ശ്രമം തുടരുന്നു എന്ന ആരോപണവും ഉയര്‍ന്നിരുന്നു. മഞ്ജുവിന്റെ കഥാപാത്രം സിനിമയില്‍ പറയുന്ന ചില സംഭാഷണശകലങ്ങളെ വരെ കീറിമുറിച്ച് വിമര്‍ശിക്കുന്ന ധാരാളം ട്രോളുകളും പ്രത്യക്ഷപ്പെടുകയുണ്ടായി. ഇതിനെയൊക്കെ മറികടന്ന് ചിത്രത്തിന് ലഭിച്ച സ്വീകാര്യതയ്ക്ക് നന്ദി അറിയിക്കുകയായിരുന്നു മഞ്ജു വാര്യര്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒടിയനെക്കുറിച്ച് കേള്‍ക്കുന്ന നല്ല വാക്കുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി. ആദ്യ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒടിയന്‍ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നറിയുന്നതില്‍ ഒരുപാട് സന്തോഷം. കാര്‍മേഘങ്ങള്‍ തേങ്കുറിശ്ശിയുടെ മുകളില്‍ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു. പ്രഭ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ പലയിടങ്ങളില്‍ നിന്നായി അറിഞ്ഞു. ഒരു പാട് പേര്‍ അഭിനന്ദിച്ചു. വിമര്‍ശനങ്ങളുമുണ്ട്. രണ്ടിനെയും ഒരു പോലെ സ്വീകരിക്കുന്നു. ഒടിയനെ കാണാന്‍ ദിവസം ചെല്ലുന്തോറും ആള്‍ത്തിരക്കേറുന്നു എന്നത് തന്നെയാണ് പ്രധാനം. ഈ നല്ല ചിത്രം വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി. ഇനിയും ഒടിയന്‍ കാണാത്തവര്‍, കാണണം എന്ന് അഭ്യര്‍ഥിക്കുന്നു. വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് ഒടിയന്‍ മുന്നേറട്ടെ! അത് മലയാളത്തിന്റെ അഭിമാനമായി മാറട്ടെ!

Top