മലയാള സിനിമയിലെ പ്രിയ നടി ഭാവനെകുറിച്ച് മഞ്ജു വാര്യർ നടത്തിയ ഒരു പ്രസ്താവന ഇപ്പോൾ ശ്രദ്ധേയമായിരിക്കുകയാണ്. എന്റെ ഹൃദയത്തോട് ചേര്‍ത്ത് വെച്ചിരിക്കുന്ന ഒരു വ്യക്തിയാണ് ഭാവനായെന്ന് മഞ്ജു പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ സ്ഥാപനം നടത്തിയ ക്യാൻസർ ബോധവത്കരണ ക്യാമ്പയിൻ ഉദ്‌ഘാടന പരിപാടിയിലാണ് മഞ്ജുവിന്റെ പ്രതികരണം. നീണ്ട കാലത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന ഇപ്പോൾ . ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ്.
‘ഏറ്റവും വലിയ സന്തോഷം എന്തെന്നാല്‍ എന്റെ ഹൃദയത്തോട് ചേര്‍ത്ത് വെച്ചിരിക്കുന്ന ഒരു വ്യക്തിയാണ് ഇതിന്റെ പരസ്യചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്, ഭാവന. എന്റെ കൂട്ടുകാരിയും സഹോദരിയുമാണ്. അതിനേക്കാളുപരി ക്യാന്‍സര്‍ എന്ന വാക്കിനൊപ്പം ചേര്‍ത്തുവെക്കുന്ന ഒരു വാക്കാണ് അതിജീവനം എന്നത്. സ്ത്രീയുടെ കരുത്തിന്റെയോ അതിജീവനത്തിന്റെയോ കാര്യം പറയുമ്പോൾ ഏറ്റവും ഉത്തമമായ ഉദാഹരണമാണ് ഭാവന . ഈ പരസ്യ ചിത്രത്തിന് ഇതിലും നല്ല ചോയിസില്ല. ഇതിന്റെ ഐഡിയ ആരുടെ ആയാലും അതിനെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. ഭാവനയും ഇപ്പോള്‍ മലയാള സിനിമയിലേക്ക് സജീവമായി തിരിച്ചെത്തുകയാണ് .ഭാവനക്ക് എല്ലാവിധ ആശംസകള്‍ നേരുന്ന’തായും മഞ്ജു പറഞ്ഞു.