ജാക്ക് ആന്റ് ജില്ലിന്റെ ചിത്രീകരണത്തിനിടെ മഞ്ജു വാര്യര്‍ക്ക് പരുക്ക്

പ്രശസ്ത സംവിധായകന്‍ സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്റ് ജില്ലിന്റെ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരുക്ക്. നെറ്റിയില്‍ പരുക്കേറ്റ മഞ്ജുവിനെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുകയും പ്രഥമ ശുശ്രൂഷ നല്‍കുകയും ചെയ്തു.

ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു താരത്തിന് പരുക്കേറ്റത്. ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രം കൂടിയാണ് ജാക്ക് ആന്റ് ജില്‍. സന്തോഷ് ശിവന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നത്.

മഞ്ജു വാര്യര്‍, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ഹരിപ്പാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. ലണ്ടനാണ് മറ്റൊരു ലൊക്കേഷന്‍. ഗോപി സുന്ദറാണ് സംഗീതം.

Top