കൊച്ചി : സിനിമ ചിത്രീകരണത്തിനിടെ ചലച്ചിത്ര താരം മഞ്ജു വാര്യര്‍ക്ക് പരിക്ക്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് പരിക്കേറ്റത്.
എന്നാല്‍ നെറ്റിയിലേറ്റ പരിക്ക് സാരമുള്ളതല്ലെന്നും ചിത്രീകരണം മുടങ്ങില്ലെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ആക്ഷന്‍ രംഗം ചിത്രീകരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
ജാക്ക് ആന്‍ഡ് ജില്‍ ഒരു സസ്‌പെന്‍സ് ത്രില്ലര്‍ രൂപത്തിലാണ് പ്രേക്ഷകരിലേക്ക് എത്തുക. മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍, കാളിദാസ് ജയറാം എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്ന താരങ്ങള്‍. ജാക്ക് ആന്‍ഡ് ജില്ലിന് ശേഷം പ്രിഥ്വിരാജിന്റെ ലൂസിഫറാണ് മഞ്ജു നായികയായെത്തുന്ന ചിത്രം.