അത്രമാത്രം സിനിമയോട് ഇഷ്ടം; എങ്ങുമെത്താതെ സ്ട്രഗിള്‍ ചെയ്യുന്ന ചേട്ടനെ ഞാന്‍ കണ്ടിട്ടുണ്ട്; മഞ്ജു

ലയാളികളുടെ പ്രിയനടിയാണ് മഞ്ജു വാര്യര്‍. മഞ്ജുവിനെ പോലെ തന്നെ മലയാളികള്‍ക്ക് പരിചിതനാണ് സഹോദരന്‍ മധു വാര്യരും. അഭിനയരംഗത്തു നിന്നും സംവിധായന രംഗത്തേക്കുള്ള പുതിയ ചുവടുകള്‍ ഉറപ്പിക്കുന്ന സഹോദരന്റെ കഠിന പ്രയത്‌നങ്ങളെക്കുറിച്ചും അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചും തുറന്ന് പറയുകയാണ് മഞ്ജു.

മലയാള സിനിമയില്‍ മഞ്ജുവിനു കിട്ടിയ സ്വീകാര്യത ഉണ്ടാക്കിയെടുക്കാന്‍ സഹോദരന്‍ മധു വാര്യര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഒരുപാട് വര്‍ഷമായി സിനിമയുടെ പിന്നാലെയാണ് മധു വാര്യര്‍. ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചതു തന്നെ സിനിമ ചെയ്യാനായിരുന്നു.

”ചേട്ടന് അത്രമാത്രം സിനിമയോട് ഇഷ്ടവും പാഷനുമാണ്. എന്നാല്‍ എങ്ങുമെത്താതെ സ്ട്രഗിള്‍ ചെയ്യുന്ന ചേട്ടനെ താന്‍ നേരിട്ടു കണ്ടിട്ടുണ്ടെന്നും ചേട്ടന്റെ പല പ്രോജക്ടും അവസാന ഘട്ടത്തില്‍ എത്തിയ ശേഷം നഷ്ടപ്പെടുന്നതും കണേണ്ടി വന്നു. ഇപ്പോള്‍ എല്ലാം ഒത്തുവന്നതില്‍ സന്തോഷമുണ്ടെന്നും ചേട്ടന്‍ നന്നായി ചെയ്യണമേയെന്ന ആഗ്രഹമാണ് മനസിലുള്ളതെന്നും” താരം പറഞ്ഞു.

മധു വാര്യര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ബിജു മേനോനും മഞ്ജു വാരിയരുമാണ് നായിക നായകന്‍മാരാകുന്നത്. ചേട്ടന്റെ സിനിമയില്‍ ഭാഗമാകുന്നതിന്റെ സന്തോഷവും മഞ്ജു പങ്കുവച്ചു.

Top